Wednesday, February 25, 2015

qatar5

ഗ്യാസ് ഉത്പാദനം

ലോകത്ത് ഏറ്റവുമധികം ഗ്യാസ് ഉത്പാദിപ്പിക്കുന്ന രാജ്യം ഖത്തർ ആണ്[19]. ഖത്തറിന്റെ വാർഷിക ഗ്യാസ് ഉത്പാദനം 77 കോടി ടൺ ആണ്. ഗ്യാസ് കയറ്റി അയ്ക്കാൻ മാത്രമായി റാസ് ലഫ്ഫാൻ എന്ന സ്ഥലത്ത് വലിയ തുറമുഖം നിർമ്മിച്ചിട്ടുണ്ട്. 1999 മുതലാണ് ഖത്തർ ഗ്യാസ് കയറ്റുമതി ആരംഭിച്ചതു[20]. ഖത്തർ ഗ്യാസ്, റാസ് ഗ്യാസ് എന്നിവയാണ് പ്രധാന പൊതുമേഖലാ ഗ്യാസ് കമ്പനികൾ. ഇന്ത്യയിലെ പൊതുമേഘലാ കമ്പനികളായ ഗെയിൽ, ഒ.എൻ.ജി.സി. എന്നിവയുമായി സഹകരിച്ചു ഇന്ത്യയിൽ വിവിധ പദ്ധതികൾ നടന്നുവരുന്നുണ്ട്. കൊച്ചി എൽ എൻ ജി ടെർമിനൽ അത്തരത്തിലൊന്നാണ്.[21]

qatar4

പെട്രോളിയം ഉത്പാദനം

1939 ദുഖാൻ എന്ന സ്ഥലത്താണു ആദ്യമായി പെട്രോളിയം കണ്ടെത്തിയത്. 1949 മുതൽ പെട്രോളിയം കയറ്റുമതി ആരംഭിച്ചു. 1974 മുതൽ പെട്രോളിയം ഖനനം ദേശസാൽക്കരിക്കുകയും ഇതിനുവേണ്ടി ഖത്തർ പെട്രോളിയം എന്ന പൊതു മേഖലാ കമ്പനി രൂപീകരിക്കുകയും ചെയ്തു[17]. ഇപ്പോൾ പ്രതി ദിനം 800,000 ബാരൽ എണ്ണ വിവിധ മേഖലകളിലായി ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി ഉത്പാദക രാജ്യമാണ് ഖത്തർ[18]. wikipedia

qatar3

വ്യവസായം 

പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാൺത്തിൽ ലോകത്ത് മുൻ നിരയിലാണു ഖത്തറിന്റെ സ്ഥാനം.റാസ് ലഫ്ഫാൻ വ്യവസായ നഗരിയിൽ ലോകത്തിലെ പ്രധാന കമ്പനികൾക്കെല്ലാം പ്ലാന്റുകളുണ്ടു. സ്റ്റീൽ, അലുമിനിയം, രാസവളം നിർമ്മാണത്തിലും ഖത്തർ മുന്നേറിയിട്ടുണ്ടു.മെലാനിൻ ഉല്പാദനത്തിൽ ലോകത്ത രണ്ടാം സ്ഥാനം ഖത്തറിനാണു. ലോകത്ത് ഏറ്റവുമധികം പി വി സി അസംസ്കൃത വസ്തുക്കൾ ഉല്പദിപ്പിക്കുന്ന ഫാക്ടറികളിൽ ഒന്നാണു ഖത്തറിലെ മിസ്സഈദിലുള്ള കാപ്കൊ[16]. wikipedia

qatar2

ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടു നടത്തിയിരുന്നു. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്.[7] wikipedia

qatar 1

എ ഡി 1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടൻ, പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാതെ 1971 വരെ ഖത്തറിനെ അധീനപ്പെടുത്തി.[8]
ഇത്തരത്തിൽ തികച്ചും വ്യതിരിക്തവും എന്നാൽ വൈരുദ്ധ്യമുള്ളതെന്ന് തോന്നിക്കുന്നതുമായ നയതന്ത്രം അപൂർവമായിരിക്കാം.എന്നാൾ ഇതിനെല്ലാം ഖത്തറിന്റെ പക്കൽ കൃത്യമായ മറുപടിയുണ്ട്-ഒരുബന്ധവും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിനു തടസ്സമാകരുത്.ഒന്നും മറ്റൊന്നിന്റെ ചെലവിലാകരുത്.ഇതുതന്നെയാണ് ഖത്തറിന്റെ വിദേശ നയത്തിന്റെ കാതലും. പുരാതന ചരിത്രം  wikipedia

poyiloor

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്1953 പാനൂർ പഞ്ചായത്ത് വിഭജിച്ച് തൃപ്രങ്ങോട്ടൂർ , പൊയിലൂർ പഞ്ചായത്തുകൾ രൂപീകരിച്ചു. കൈപൊക്കി വോട്ടിംഗിലൂടെ നിലവിൽ വന്ന തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട് ശ്രീ . പൊട്ടൻ കണ്ടി കുഞ്ഞമ്മദ് ഹാജിയും പൊയിലൂർ പഞ്ചായത്തിന്റെ പ്രസിഡണ്ട് ശ്രീ പുത്തൻപുരയിൽ കണ്ട്യൻ കുഞ്ഞികണ്ണനുമായിരുന്നു. 1962 പുതുവത്സരദിനത്തിൽ രണ്ട് പഞ്ചായത്തുകളൂം എകോപിപ്പിച്ചുകൊണ്ട് (G.O. Ms-96/61 Dt.28.12.61) ഇന്നത്തെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് നിലവിൽ വന്നു. 1964 വരെ സ്പെഷൽ ഓഫീസറുടെ ഭരണത്തിൽ കീഴിലായിരുന്നു. കണ്ണൂർ ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് കിഴക്ക് വടക്ക് നിന്നു തെക്ക് പടിഞ്ഞാറേക്ക് ചെരിഞ്ഞു കിടക്കുന്ന പ്രദേശമാണ് തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്. പാത്തിക്കൽ , വടക്കെക്കളം , നരിക്കോട്, വാഴമല , പന്നിയങ്കാവ് തുടങ്ങിയ കിഴക്കൻ മലനിരകൾ പഞ്ചായത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളാണ്....wikipedia